Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Japanese Prime Minister

ജപ്പാൻ പ്രധാനമന്ത്രി സനെ തകായ്ച്ചി ഇന്ത്യയിലെത്തി

ന്യൂഡൽഹി: തന്ത്രപ്രധാനവും സാമ്പത്തികവുമായ വിവിധ മേഖലകളിൽ സഹകരണം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള 16-ാമത് ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ജപ്പാൻ പ്രധാനമന്ത്രി സനെ തകായ്ച്ചി ഇന്ത്യയിലെത്തി.

മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ബുധനാഴ്ചയാണ് അവർ ഡൽഹിയിലെത്തിയത്. സ്ഥാനമേറ്റെടുത്ത ശേഷമുള്ള തകായ്ച്ചിയുടെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം എത്തിയ തകായ്ച്ചി ജൂലൈ ഒന്നു മുതൽ മൂന്നു വരെയാണ് ഇന്ത്യയിലുണ്ടാവുക. സെമികണ്ടക്ടർ നിർമ്മാണം, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, പ്രതിരോധം തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളും കൈകോർക്കുന്നത് ഏഷ്യൻ മേഖലയിലെ സാമ്പത്തിക സുസ്ഥിരതയ്ക്ക് കരുത്തേകുമെന്നാണ് വിലയിരുത്തൽ.

ഇരുരാജ്യങ്ങളും വ്യാപാരം, സുരക്ഷ, സാങ്കേതികവിദ്യ എന്നീ മേഖലകളിലെ സഹകരണവും വിലയിരുത്തും.

Latest News

Corehub Up